കേരളം

സാനിറ്റൈസര്‍ വില്‍ക്കാന്‍ ഡ്രഗ് ലൈസന്‍സ് വേണം; ഇല്ലാത്തവര്‍ക്ക് ശിക്ഷാനടപടി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ജില്ലയില്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡ്രഗ്‌സ് ലൈസന്‍സുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പന നടത്താന്‍ അനുമതിയുണ്ടാവുക.

സാനിറ്റൈസര്‍ വില്‍പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഫോറം ട്വന്റി എ പ്രകാരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും ലൈസന്‍സ് എടുത്തിരിക്കണം. ജില്ലയില്‍ ലൈസന്‍സുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ സാനിറ്റൈസറുകള്‍ സ്‌റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്.

ഡ്രഗ്‌സ് നിര്‍മ്മാണ ലൈസന്‍സ് ഉള്ളവരുടെ സാനിറ്റൈസറുകളാണ് സ്‌റ്റോക്ക് ചെയ്യുന്നതെന്നും ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് വില്‍ക്കുന്നതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍