കേരളം

കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി, രണ്ടുമണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പൊലീസ് വാഹനം തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചന്ദനത്തോപ്പില്‍ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. പൊലീസ് വാഹനം ഉള്‍പ്പെടെ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു മണിക്കൂറിന് ശേഷം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ കീഴ്‌പ്പെടുത്തി.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടുകയായിരുന്നു. ഇതിനെ കീഴ്‌പ്പെടുത്താനുളള നാട്ടുകാരുടെ ശ്രമം തുടക്കത്തില്‍ വിജയിച്ചില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

ഏറെ നേരം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് വാഹനം ഉള്‍പ്പെടെ പോത്ത് തകര്‍ത്തു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പോത്തിനെ കീഴ്‌പ്പെടുത്തിയത്. അതിനിടെ പ്രദേശത്ത് വാഹനഗതാഗതം തടസ്സപ്പെട്ടു. കോവിഡ് മാര്‍ഗനിര്‍ദേശം നിലനില്‍ക്കുമ്പോഴും നാട്ടുകാര്‍ കാഴ്ച കാണാന്‍ തടിച്ചു കൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ