കേരളം

തലയില്‍ ആഴത്തില്‍ മുറിവ്, സമീപത്ത് രകതം പുരണ്ട കല്ല്; 64 കാരന്റെ മരണത്തില്‍ ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട്  അക്കിപ്പാടം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. പുല്‍ക്കുഴിയില്‍ മുഹമ്മദാലിയുടെ (64) മൃതദേഹമാണ് മണ്ണാര്‍ക്കാട് നടമാളിക റോഡിലെ പണി തീരാത്ത കെട്ടിടത്തില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. സമീപത്തു രക്തം പുരണ്ട കല്ലും ഉണ്ടായിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി സിഐ എം കെ സജീവ് പറഞ്ഞു. മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍.  ഫൊറന്‍സിക് സയന്റിഫിക് ഓഫിസര്‍ സൗഫീനയുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസ് നായയും പരിശോധന നടത്തി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി മുരളീധരന്‍ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ