കേരളം

തിരുവനന്തപുരത്ത് സാമൂഹിക വ്യാപനഭീതി, മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ അടയ്ക്കും; നഗരത്തിലേക്കുളള വഴികളില്‍ നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കുന്നതായി മന്ത്രി കടകംപളളി സുരേന്ദ്രന്റെ മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും. അത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തലസ്ഥാന നഗരിയില്‍ ഫലപ്രദമായ രീതിയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നത്. എന്നാല്‍ സമീപദിവസങ്ങളില്‍ കാണുന്ന കാഴ്ചകള്‍ ആശങ്കകള്‍ ഉണര്‍ത്തുന്നതാണ്. സാമൂഹിക വ്യാപനത്തിന് ഇടയാക്കുന്ന തരത്തിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. കടകളില്‍ പലതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നില്ല. ശുചിത്വം ഉറപ്പാക്കാന്‍ സോപ്പും സാനിറ്റെസറും കടയില്‍ ലഭ്യമാക്കുന്നില്ല. ഇത്തരത്തില്‍ അശ്രദ്ധയോടെ പെരുമാറുന്നവരുടെ കടകള്‍ അടപ്പിക്കുമെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലേക്കുളള വഴികളില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ ചന്തകള്‍ക്ക് സമാന്തരമായി വില്‍പ്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചന്തയിലെ കടകള്‍ അടച്ചിട്ട് കൊണ്ടാണ് ഇത്തരം സമാന്തര ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രോഗവ്യാപനത്തിന് കാരണമാകും. മാനദണ്ഡങ്ങള്‍ പാലിച്ച് ചന്തകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മേയര്‍, ജില്ലാ കളക്ടര്‍, ജീല്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോര്‍കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര