കേരളം

മുല്ലപ്പള്ളിയുമായുള്ള സമ്പര്‍ക്കം രമേശ് ചെന്നിത്തല ഒഴിവാക്കണമെന്ന് മന്ത്രി ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആരോഗ്യമന്ത്രിയെ ആക്ഷേപിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പുപറയണമെന്ന് മന്ത്രി എ കെ ബാലന്‍. ഇതൊന്നും ഒരു പൊതുപ്രവര്‍ത്തകന്റെ നാവില്‍ നിന്നും വരാന്‍ പാടില്ലാത്തതാണ്. ആ മുഖപ്രസംഗം വായിച്ചിട്ടെങ്കിലും കേരള സമൂഹത്തോട് മാപ്പുപറയുന്നതായും മാന്യത എന്നാണ് പറയാനുള്ളത്. മുല്ലപ്പള്ളിയുമായുള്ള സമ്പര്‍ക്കം രമേശ് ചെന്നിത്തല ഒഴിവാക്കണമെന്നും ബാലന്‍ ഉപദേശിച്ചു.

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്തതായിപ്പോയി മുല്ലപ്പള്ളിയുടെ പരാമര്‍ശമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ പ്രസ്താവന ജനം ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല. അത് മുല്ലപ്പള്ളിക്ക് പുതിയ പരിവേഷം നല്‍കുന്നുണ്ട് അദ്ദേഹത്തിന്. തൊപ്പി ചേരുമെങ്കില്‍ എടുത്തോട്ടെയെന്നും കാനം പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോവിഡ് റാണി, നിപ രാജകുമാരി എന്നിങ്ങനെ വിളിച്ചതിനെ ന്യായീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് രംഗത്തെത്തി. രാജകുമാരി, റാണി എന്നു വിളിച്ചതില്‍ എന്താണ് തെറ്റ് ?. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. മാപ്പുപറയുകയോ ഖേദം പ്രകടിപ്പിക്കകുയോ ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന