കേരളം

ചിക്കന്‍ ഒരു കിലോ 50 രൂപ; വാങ്ങിക്കൂട്ടി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കച്ചവടക്കാര്‍ തമ്മിലുള്ള മല്‍സരം കടുത്തതോടെ മലപ്പുറം എടക്കരയില്‍ കോഴി ഇറച്ചി തുച്ഛമായ വിലയ്ക്ക് കിട്ടും. വില കുത്തനെയിടിഞ്ഞതോടെ ആവശ്യക്കാര്‍ അടുത്ത പഞ്ചായത്തുകളില്‍ നിന്നുപോലും എടക്കരയിലേക്കെത്തിത്തുടങ്ങി.

ഒരു കിലോ കോഴി ഇറച്ചിക്ക് വില 80 രൂപ. കോഴിക്കാണെങ്കില്‍ 50 രൂപ മാത്രം. ജില്ലയിലെ മറ്റിടങ്ങളിലെല്ലാം കോഴി ഇറച്ചിക്ക് 150 രൂപ ഈടാക്കുമ്പോഴാണ് എടക്കരയിലെ ഈ അല്‍ഭുതവില. കച്ചവടക്കാര്‍ തമ്മിലുള്ള മല്‍സരമാണ് ഇതിനു പിന്നില്‍. വിലയില്‍ ഏകീകരണമില്ലാതെ കച്ചവടക്കാരില്‍ ചിലര്‍ ഒന്നും രണ്ടും രൂപ കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ ക്ഷുഭിതനായ ഒരു ഇറച്ചി വ്യാപാരി വില ഒറ്റയടിക്ക് കുറച്ച് വില്‍പ്പന ആരംഭിച്ചു. 100ന് മുകളില്‍ വില കൊടുത്തു വാങ്ങിയ കോഴികളാണ്  ഇപ്പോള്‍ 80 രൂപയ്ക്ക് വിറ്റ് തീര്‍ക്കുന്നത്

2 ദിവസമായി വാശിപ്പുറത്തുള്ള ഈ കച്ചവടം തുടങ്ങിയിട്ട്. ഇതാടെ സമീപത്തെ കച്ചവടക്കാരും വില കുറച്ച് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നാട്ടുകാര്‍ക്കാണെങ്കില്‍ ഇറച്ചിവില കുറഞ്ഞതിന്റെ സന്തോഷവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?