കേരളം

ബവ്ക്യു ആപ്പ് വഴി മദ്യം വാങ്ങും, ഇരട്ടിവിലയ്ക്ക് വില്‍ക്കും; 'സമാന്തര ബവ്‌റിജസ്', ഹോട്ടലുടമ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ബവ്ക്യു ആപ്പ് വഴി മദ്യം വാങ്ങി ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നതിനിടെ ഹോട്ടലുടമ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ കൊരട്ടി അടിച്ചിലി ബവ്‌റിജസ് ഔട്‌ലെറ്റിനു സമീപം ഹോട്ടല്‍ നടത്തുന്ന ചാലിപ്പറമ്പന്‍ സുരേന്ദ്രനാണ് (55) പിടിയിലായത്.13 ലിറ്റര്‍ വിദേശ മദ്യവും 33,140 രൂപയും പൊലീസ് ഹോട്ടലില്‍നിന്ന് കണ്ടെത്തി. ബവ്ക്യു ആപ്പ് വഴി മദ്യം വാങ്ങാന്‍ കഴിയാത്തവരാണ് ഇയാളുടെ ഇടപാടുകാര്‍.

സമാന്തര ബവ്‌റിജസ് പോലെയാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ആപ്പ് വഴി സ്വയം ബുക്ക് ചെയ്തു വാങ്ങുന്ന മദ്യത്തിനു പുറമെ മറ്റുള്ളവരില്‍ നിന്നും മദ്യം വാങ്ങിയിരുന്നു. പ്രായമേറിയവരാണ് ആവശ്യക്കാരില്‍ ഏറെയും. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ