കേരളം

വിദേശത്തു നിന്നും ഇന്ന് കൊച്ചിയിലെത്തുക  രണ്ടായിരത്തിലേറെ പ്രവാസികൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിദേശരാജ്യങ്ങളിൽ നിന്നും വിവിധ വിമാനങ്ങളിലായി രണ്ടായിരത്തിലേറെ പ്രവാസികൾ ഇന്ന് കൊച്ചിയിലെത്തും. സൗദിയ, ഖത്തർ, കുവൈറ്റ്‌ എയർവെയ്സ് വിമാനങ്ങളിൽ 350 യാത്രക്കാരും മറ്റു വിമാനങ്ങളിൽ 180 യാത്രക്കാരുമാണ്‌ ഉണ്ടാകുക.

ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനവും ഷാർജയിൽനിന്നുള്ള എയർഅറേബ്യ വിമാനവും രാവിലെ എത്തും. ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് വിമാനം രാവിലെ 9.40നും റിയാദിൽനിന്നുള്ള സൗദിയ വിമാനം 11.30നും എത്തും.

ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകിട്ട് 4.15നും മാലദ്വീപിൽനിന്നുള്ള ഇൻഡിഗോ വിമാനം അഞ്ചിനുമെത്തും. കുവൈറ്റ്‌ എയർവെയ്സ് വിമാനം 5.45ന്‌ എത്തും. ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.05നും ഷാർജയിൽനിന്നുളള എയർ അറേബ്യ വിമാനം 10.30നും എത്തും.

ഞായറാഴ്ച ആറു വിമാനങ്ങളിലായി 1310 യാത്രക്കാരെത്തിയിരുന്നു. ആഭ്യന്തര സെക്ടറിൽ  28 വിമാനങ്ങൾ കൊച്ചിയിലേക്ക് വരികയും പോകുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു