കേരളം

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്; നടുവണ്ണൂര്‍ ടൗണിലെ കടകളും പെട്രോള്‍ പമ്പും അടച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയാണ് ഇദ്ദേഹം. ഇതേത്തുടര്‍ന്ന് നടുവണ്ണൂര്‍ ടൗണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നടുവണ്ണൂര്‍ ടൗണിലെ പെട്രോള്‍ പമ്പും ഒരു ബേക്കറിയും തൊട്ടടുത്ത ഫ്രൂട്ട്‌സ് കടയും അടച്ചു. ഇവിടങ്ങളിലെ ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

31 വയസ്സുള്ളയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച രണ്ടു ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

16ാം തീയതി വീട്ടില്‍ ക്വാറന്റൈന്‍ കഴിയാന്‍ വേണ്ടി എത്തിയപ്പോള്‍ പെട്രോള്‍ പമ്പിലും ഫ്രൂട്ട് കടയിലും ബേക്കറിയിലും ഇയാള്‍ കയറിയിരുന്നു. 18ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തി സാമ്പിള്‍ നല്‍കി. ഇവിടുത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം