കേരളം

കോവിഡ് സ്ഥിരീകരിച്ചയാള്‍ കറങ്ങി നടന്നത് രണ്ടുദിവസം; പുതിയാപ്പ ഹാര്‍ബര്‍ കണ്ടെയിന്‍മെന്റ് സോണ്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കോവിഡ് സ്ഥിരീകരിച്ച മലപ്പുറം താനൂര്‍ സ്വദേശിയായ മീന്‍ ലോറി ഡ്രൈവര്‍ നിരീക്ഷണത്തിലിരിക്കേ രണ്ടു ദിവസം കറങ്ങി നടന്നതിനെതുടര്‍ന്ന് പുതിയാപ്പ ഹാര്‍ബര്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ 75ാം  വാര്‍ഡ് ജില്ലാ കലക്ടര്‍ എസ്.സാംബശിവ  റാവു കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

ഹാര്‍ബര്‍ അടച്ച് ഇന്ന് രാവിലെ അഗ്‌നിശമന സേന അണുനശീകരണം നടത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും കണ്ടെയിന്‍മെന്റ് സോണ്‍ വരുന്നത്. കണ്ടെയിന്‍മെന്‍് സോണായതോടെ ഇവിടെ ഭക്ഷ്യ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്ക് രാവിലെ എട്ട് മുതല്‍ അഞ്ച്  മണിവരെ മാത്രമായിരിക്കും പ്രവര്‍ത്തന അനുമതി.   

തിങ്കളാഴ്ചയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറില്‍ ഇയാള്‍ എത്തിയത്. തീരദേശ പൊലീസ് സ്‌റ്റേഷന് സമീപം ഹാര്‍ബറിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു.

ഞായറാഴ്ച കാന്റീന്‍ അടവായതിനാല്‍ ഓട്ടോയില്‍ സഞ്ചരിച്ചശേഷം പുതിയാപ്പ പാവങ്ങാട് റോഡിലെ വാര്‍ഡ് അതിര്‍ത്തിയിലെ ഹോട്ടലില്‍നിന്ന് പാര്‍സല്‍ ഭക്ഷണം വാങ്ങുകയും ചെയ്തിരുന്നു. രാവിലെ തിരക്കുള്ള സമയത്താണ് ഇയാള്‍ ഹാര്‍ബറില്‍ എത്തിയിരുന്നത് എന്നതിനാല്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. കാന്റീന്‍ ജീവനക്കാരനോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍സല്‍ വാങ്ങിയ ഹോട്ടല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇയാള്‍ യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

താനൂരിലെയും പരിസരങ്ങളിലെയും മത്സ്യമാര്‍ക്കറ്റുകളില്‍ മീന്‍ എത്തിക്കുന്നതിനാല്‍ ഇദ്ദേഹവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നത് ശ്രമകരമായിരിക്കും. ജോലി ആവശ്യാര്‍ഥം ആന്ധ്രാപ്രദേശില്‍ പോയി ജൂണ്‍ നാലിന് മടങ്ങിവന്ന ഇയാള്‍ ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 17ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ സ്രവപരിശോധനയ്ക്ക് വിധേയനായിരുന്നു.

അതിനിടയ്ക്ക് തിരുവനന്തപുരത്തേക്കും യാത്ര നടത്തിയതായാണ് വിവരം. 28 ദിവസം ക്വാറന്റൈനില്‍ പോവണമെന്ന നിര്‍ദേശം അനുസരിക്കാതെയാണ് പലയിടങ്ങളിലും കറങ്ങിനടന്നത്. തിങ്കളാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞതോടെയാണ് ഇയാള്‍ സ്വദേശത്തേക്ക് തിരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍