കേരളം

പെന്‍ഷന്‍കാരുടെ ശ്രദ്ധയ്ക്ക് ;  ലൈഫ് മസ്റ്ററിങ് പുനരാരംഭിക്കുന്നു ; ജൂലൈ 31 നകം പൂര്‍ത്തിയാക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പെന്‍ഷന്‍ ലൈഫ് മസ്റ്ററിങ് പുനരാരംഭിക്കുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് ട്രഷറികളില്‍ സുരക്ഷാമുന്‍കരുതലുകളോടെ മസ്റ്ററിങ് പുനരാരംഭിക്കുന്നത്. ജൂലെ 31 ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

എല്ലാവര്‍ഷവും നടത്തേണ്ടതാണ് മസ്റ്ററിങ്. പെന്‍ഷന്‍ വാങ്ങുന്നയാള്‍ ട്രഷറിയില്‍ നേരിട്ടെത്തുകയോ, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം മറ്റാരെയെങ്കിലും അയക്കുകയോ ആണ് രീതി. ലോക്ക്ഡൗണ്‍ കാരണം മിക്കവര്‍ക്കും എത്താന്‍ കഴിയാത്തതിനാലാണ് മസ്റ്ററിങ് നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കുടുംബ പെന്‍ഷന്‍ അടക്കമുള്ള ലൈഫ് മസ്റ്ററിങ് നടത്തുമ്പോള്‍ വിവാഹമോ, പുനര്‍ വിവാഹമോ നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും നല്‍കണം. കുടുംബപെന്‍ഷന്‍ വാങ്ങുന്ന 60 ല്‍ താഴെ പ്രായമുള്ള ജീവിത പങ്കാളിയും അവിവാഹിതരായ പെണ്‍മക്കളും 18-25 വയസ്സുള്ള മക്കളും വര്‍ഷം തോറും ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം, വിവാഹമോ പുനര്‍ വിവാഹമോ കഴിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നാണ് വ്യവസ്ഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍