കേരളം

അച്ഛനെ തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി; 23കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; വഴക്കിനെ തുടർന്ന് അച്ഛനെ തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. കരുനാ​ഗപ്പള്ളി സ്വദേശിയായ 23 കാരൻ വിമലാണ് അറസ്റ്റിലായത്. വെള്ളനാത്തുരുത്ത് ഐആർഇ സിവിൽ വർക്കറായ വെള്ളനാത്തുരുത്ത് വിശ്വവിലാസത്തിൽ വിശ്വനന്ദനാണ്(50) കൊല്ലപ്പെട്ടത്.

ഇവർ വാടകയ്ക്ക് താമസിക്കുന്ന കരുനാഗപ്പള്ളി കോഴിക്കോട് വായനശാല ജംക്‌ഷനു സമീപമുള്ള വീട്ടിൽ ചൊവ്വാഴ്ച രാത്രി 9.30 നാണ് സംഭവമുണ്ടായത്. ഈ സമയത്ത്ന വിശ്വനാഥന്റെ ഭാര്യയും മകളും ബന്ധുവീട്ടിലായിരുന്നു. വെള്ളനാത്തുരുത്തിൽനിന്നു 4 മാസം മുൻപാണ് ഇവർ വാടകവീട്ടിൽ എത്തിയത്.

അച്ഛനും മകനും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്ക് മൂർച്ഛിച്ചതിനെ തുടർന്നു സമീപവാസികൾ ഓടി എത്തുമ്പോൾ തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ ചുറ്റിയ നിലയിൽ വിശ്വനന്ദൻ നിലത്ത് കിടക്കുകയായിരുന്നു.  താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ