കേരളം

ത‌ൃശൂരിൽ ന​ഗരസഭാ ജീവനക്കാരിക്ക് കോവിഡ‍്; രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂരിൽ നഗരസഭാ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരിയായ ഇവർക്ക് രോ​ഗം ബാധിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഇവർ ഉൾപ്പെട്ടിരുന്നു.

ജില്ലയിൽ ഇന്ന് 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കും തമിഴ്‌നാട് ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആൾക്ക് വീതവുമാണ് രോ​ഗം കണ്ടെത്തിയത്. ഇതിന് പുറമെയാണ് സമ്പർക്കത്തിലൂടെ നഗരസഭാ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്.

പൊയ്യ സ്വദേശിനിയായ ആരോഗ്യ വിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്) ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

ജൂൺ അഞ്ചിന് ഒമാനിൽ നിന്ന് വന്ന പറപ്പൂർ സ്വദേശി (28 വയസ്, പുരുഷൻ), ജൂൺ 20ന് സൗദി അറേബ്യയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്, പുരുഷൻ), ജൂൺ 23ന് തിരുനെൽവേലിയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്, പുരുഷൻ), ജൂൺ 10ന് കുവൈറ്റിൽ നിന്ന് വന്ന മേലൂർ സ്വദേശി (42 വയസ്, പുരുഷൻ), പുരുഷൻ), ജൂൺ 11ന് ഗുജറാത്തിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്, പുരുഷൻ), ജൂൺ 12ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്, പുരുഷൻ), ജൂൺ 13ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്, ജൂൺ 17 ന് ബഹറൈനിൽ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്, പുരുഷൻ), ജൂൺ 21ന് മസ്‌ക്കറ്റിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (37 വയസ്, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍