കേരളം

ഓ​ഗസ്റ്റിൽ സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും : മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് മാസം  അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് വിലയിരുത്തൽ. ദുരന്തനിവാരണ അതോറിറ്റിയുടേതാണ് നിഗമനം. നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം വലുതായിരിക്കുമെന്ന് അതോറിട്ടിയുടെ റിപ്പോർട്ടിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് രോഗപ്പകർച്ച കണക്കാക്കിയത്. മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.

നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക തുടങ്ങി വിശദ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചിട്ടുള്ള്. റിപ്പോർട്ടിലെ വിശദാംശങ്ങൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

‘‘നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം വലുതായിരിക്കും. ഇത് നിലവിലുള്ള അവസ്ഥവെച്ചുള്ള സൂചനയാണ്. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണം’’ . മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ