കേരളം

'ഞാന്‍ വിദേശകാര്യസഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം' ; പിആര്‍ വര്‍ക്കിലൂടെ കോവിഡിനെ ചെറുക്കാനാവില്ലെന്നും മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുരളീധരന്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. ചിലര്‍ പറയുന്നപോലെ എല്ലാക്കാര്യവും എനിക്ക് അറിയാമെന്ന് പറയുന്നില്ല. എന്നാല്‍ വിദേശകാര്യമന്ത്രാലയത്തില്‍ നടക്കുന്ന കുറച്ചുകാര്യങ്ങളെങ്കിലും തനിക്ക് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടം കേരള സര്‍ക്കാര്‍ പി ആര്‍ വര്‍ക്കായി ഉപയോഗിക്കുകയാണ്. യുഎന്‍ വെബിനാര്‍ പോലും പി ആര്‍ വര്‍ക്കിനായി ഉപയോഗിച്ചു. ഇത് ശരിയായ നടപടിയല്ല. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് താന്‍ ഇന്ന് രണ്ട് സെമിനാറിലാണ് പങ്കെടുക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഫ്ലക്സ് വെക്കുന്നത് ശരിയാണോ എന്നും മുരളീധരന്‍ ചോദിച്ചു.

രാജ്യം കോവിഡ് മഹാമാരിക്കെതിരെ യുദ്ധമുഖത്താണ്. എന്നാല്‍ കേരളസര്‍ക്കാര്‍ യുഎന്‍ വെബിനാര്‍ വരെ പിആര്‍ പ്രവര്‍ത്തനമാക്കുന്നു. യുദ്ധം ജയിച്ച ശേഷം പിആര്‍ വര്‍ക്ക് നടത്താം. എന്നാല്‍ യുദ്ധത്തിനിടെ പിആര്‍ വര്‍ക്ക് നടത്തുന്നത് അല്‍പ്പത്തരമാണ്. ഇത്തരം അല്‍പ്പത്തരം മലയാളികളെ അപഹാസ്യരാക്കും.

കോവിഡ് ടെസ്റ്റിങ്ങില്‍ കേരളം വളരെ പിന്നിലാണ്. രാജ്യത്ത് ടെസ്റ്റിങ്ങില്‍ കേരളം നില്‍ക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആര്‍ വര്‍ക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതല്‍ ടെസ്റ്റ് നടത്താനും ക്വാറന്റീന്‍ സെന്റുകള്‍ ഉണ്ടാക്കാനും കേരള സര്‍ക്കാര്‍ വിനിയോഗിക്കണം. പിആര്‍ വര്‍ക്കിലൂടെ കോവിഡിനെ ചെറുക്കാനാവില്ല.

കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യം എഴുതിയ കത്ത് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. കോവിഡ് ടെസ്റ്റ്, പിപിഇ കിറ്റ് എന്നിവയില്‍ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പ്രായോഗികമല്ല എന്നാണ് ഈ കത്തിലുള്ളത്. എന്നിട്ടാണ് പുതിയ കത്തിനെ കേന്ദ്രം അഭിനന്ദിച്ചു എന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ എഴുന്നള്ളിച്ചത്.

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കത്തില്‍ സ്വാഗതം ചെയ്തത്. മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ്  എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് വി മുരളീധരന്‍ പറഞ്ഞു. കോംപ്ലിമെന്റും കണ്‍ഗ്രാചുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. ഇംഗ്ലീഷ് അറിയാവുന്നവരെ വേണം പി ആര്‍ വര്‍ക്കിന് നിയോഗിക്കാനെന്നും വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിന് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ കത്തയച്ചിട്ടുള്ളത്. ഒഡീഷ അടക്കം നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. ഇവരാരും കത്ത് പി ആര്‍ വര്‍ക്കിനായി ഉപയോഗിച്ചിട്ടില്ല. കേന്ദ്രത്തിന്റെ കത്ത് അഭിനന്ദനക്കത്തായി പുറത്തുവിട്ട നടപടി അല്‍പ്പത്തരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്