കേരളം

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി; നിയന്ത്രണങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച പരീക്ഷകളുടേയും മറ്റും അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ മറ്റ് ദിവസങ്ങളിലെ പോലെ തുടരുന്നതാണ് പ്രായോഗികമെന്നും ഞായറാഴ്ചകളില്‍ മാത്രം ഇത്തരം ലോക്ക്ഡൗണ്‍ നല്‍കുന്നതില്‍ പ്രയോജനമില്ലെന്നും വിലയിരുത്തലുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജില്ലകള്‍ തോറുമുള്ള യാത്രകള്‍ക്കൊക്കെ അനുമതി നല്‍കിയ സഹാചര്യത്തില്‍ ഞായറഴ്ചകളിലെ മാത്രം അടച്ചിടലുകള്‍ പ്രായോഗികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതോടെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ