കേരളം

വരുന്ന രണ്ടാഴ്ച കാലവര്‍ഷം തിമിര്‍ക്കും, സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 18 ശതമാനത്തിന്റെ കുറവുണ്ടായതായും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

ജൂണ്‍ 26 മുതല്‍ ജൂലൈ 02 വരെയുള്ള ആഴ്ചയില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 53.7 മില്ലിമീറ്ററാണ്. ഇത്തവണ ഈ ആഴ്ചയില്‍ 105.8 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് സാധാരണ മഴയേക്കാള്‍ 97% അധിക മഴയാണ്.

ജൂലൈ 03 മുതല്‍ ജൂലൈ 09 വരെയുള്ള ആഴ്ചയില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 57.7 മില്ലിമീറ്ററാണ്. ഇത്തവണ ഈ ആഴ്ചയില്‍ 89.3 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് സാധാരണ മഴയേക്കാള്‍ 55% അധിക മഴയാണ്. ജൂലൈ 10 മുതല്‍ ജൂലൈ 16 വരെ  സാധാരണ മഴയാണ് പ്രതീക്ഷിക്കുന്നത്.  ജൂലൈ 17 മുതല്‍ ജൂലൈ 23 വരെ  സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ജൂണ്‍ 18 മുതല്‍ 24 വരെ കേരളത്തില്‍ ആകെ ലഭിച്ചത് 115.2 മില്ലിമീറ്റര്‍ മഴയാണ്. ഇത് ദീര്‍ഘകാല ശരാശരിയുടെ 26% കുറവ് മഴയാണ്. 2020 മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ 26 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 450.8 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 18% കുറവാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി