കേരളം

ഇഗ്‌നോ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു: ജൂലായ് 31 വരെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.  ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ആരംഭിച്ചത്.

റൂറൽ ഡെവലപ്മെന്റ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.

കൂടാതെ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽവർക്ക്, ഡയറ്റിക്സ് ആൻഡ് ഫുഡ്സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങിയ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്.  അപേക്ഷകൾ https://ignouadmission.samarth.edu.in വഴി ജൂലായ് 31 വരെ നൽകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്