കേരളം

അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചു; അവസാന താക്കീതെന്ന് ടിഎന്‍ പ്രതാപനോട് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ ചൊല്ലി ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ത്തിയ
കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപനെ സ്പീക്കര്‍ ഒഎം ബിര്‍ല താക്കീത് ചെയ്തു. അമിത് ഷാ രാജിവയ്ക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനാണ് നടപടി. ഇത് അവസാന താക്കീതാണെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ ടിഎന്‍ പ്രതാപന്‍ എംപിയെ നേരത്തെ സ്പീക്കര്‍ താക്കീത് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ നടപടി. ഇത്തരം നടപടികള്‍ മേലാല്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. 

ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു