കേരളം

സംസ്ഥാന പാതയില്‍ നോട്ടുമഴ; പെറുക്കിയെടുത്തവര്‍ക്ക് പറ്റിയത് മുട്ടന്‍ അമളി

സമകാലിക മലയാളം ഡെസ്ക്

ചെറുതുരുത്തി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ചെറുതുരുത്തിയില്‍ നോട്ടുകള്‍ പെയ്തിറങ്ങി. ചെറുതുരുത്തി സെന്ററിലെ പൊലീസ് സ്‌റ്റേഷനു സമീപത്ത് തിങ്കളാഴ്ച രാത്രി 8നാണ് 2000 ത്തിന്റെയും 500 രൂപയുടെയും നോട്ടുകള്‍  പെയ്തിറങ്ങിയത്. കാറിലെത്തിയ സംഘം 2000ത്തിന്റേയും 500ന്റേയും നോട്ടുകള്‍ വിതറി പോവുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പലരും ഇതു പെറുക്കിയെടുത്തെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോഴാണ് നോട്ടുകളില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫുള്‍ ഓഫ് ഫണ്‍ എന്ന് എഴുതിയതു കണ്ടത്. അമളി പറ്റിയെന്നറിഞ്ഞതോടെ നോട്ടുകള്‍ എടുത്ത പലരും ഇക്കാര്യം പുറത്ത് പറയാതെ മടങ്ങുകയായിരുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ചെറുതുരത്തി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു