കേരളം

20 കോടി എട്ടുമലയാളികള്‍ക്ക്: ഭാഗ്യം വന്ന വഴി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം ലഭിച്ചത് എട്ടംഗ മലയാളി സംഘത്തിന്. സൗദിയിലെ നജ്‌റാനില്‍ സമായ അല്‍ അദ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറും ആലപ്പുഴ സ്വദേശിയുമായ മോഹന്‍ കുമാര്‍ ചന്ദ്രദാസിന്റെ പേരില്‍ എടുത്ത ടിക്കറ്റിലൂടെയാണ് 19.82 കോടിയോളം രൂപ  മലയാളികള്‍ക്കായി ലഭിച്ചത്. ഓരോരുത്തരും തുല്യമായി 66.25 റിയാല്‍ വീതമെടുത്ത് (മൊത്തം 530 റിയാല്‍) ഫെബ്രുവരി 27നാണ്  ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റെടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ഒന്‍പത് വര്‍ഷമായി ജോലി ചെയ്യുന്ന മോഹന്‍കുമാര്‍ ഈ കമ്പനിയില്‍ എത്തിയിട്ട് ഒന്നരവര്‍ഷമായി.

ഇതേകമ്പനിയുടെ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുന്ന വിനീഷ് ബാലന്‍ പെരുമ്പടപ്പ് മലപ്പുറം, ശശിധരന്‍ ലഞ്ജിത് ആര്‍പ്പൂക്കര, ശ്യാം സുന്ദര്‍ വടുതല കൊച്ചി, ഭാസ്‌കരന്‍ റബീഷ് പെരുമ്പടപ്പ് മലപ്പുറം, സൂരജ് ആര്യാട് ആലപ്പുഴ, അരുണ്‍ദാസ് പിവി പാലക്കാട്, ജിത്തുബേബി നെടുമ്പാശേരി എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍.

ഒരുപാട് കഷ്ടപ്പാടുള്ളവരാണ് ഞങ്ങള്‍. അതില്‍നിന്ന് രക്ഷപ്പെടാനായി മൂന്നാം തവണയാണ് സംയുക്തമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നത്. സമ്മാനം കിട്ടിയതിലൂടെ രക്ഷപ്പെടുന്നതും എട്ടു കുടുംബമാണ്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എല്ലാവരും കൂടിയാലോചിച്ച് വേണ്ടതു ചെയ്യുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. ഭാര്യഅമ്പിളിയും മകന്‍ ആര്‍ദ്രവ് കൃഷ്ണയും നാട്ടിലാണ്.

മോഹന്‍ ഗണേശന്‍ (ഒരു ലക്ഷം ദിര്‍ഹം), ലൈല സുരേഷ് (90,000), ഇലാമെല്‍ ദീന്‍ അബ്ദുല്‍ വഹാബ് (80,000), കേശവന്‍ ഷെട്ടി (70,000), മോഹനന്‍ (50,000), അബ്ദുല്‍വാലിഖാന്‍ നാസിര്‍ ഗുല്‍ (30,000), നന്ദുകണ്ടില്‍ പറമ്പില്‍ സജിത് (20,000), സണ്ണി ദേവസിക്കുട്ടി (10,000), മയന്നെ കസഡോര്‍ (10,000) എന്നിവരാണ് മറ്റു വിജയികള്‍. ഇവരില്‍ മലയാളികളടക്കം 6 ഇന്ത്യക്കാരുണ്ട്. മലയാളിയായ അഖീഷ് പുതിയേടത്തിനാണ് നറുക്കെടുപ്പില്‍ ജീപ്പ് സമ്മാനമായി ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍