കേരളം

എറണാകുളത്തും കോട്ടയത്തും ബിജെപി പ്രസിഡന്റുമാരായി ; എസ് ജയകൃഷ്ണനും നോബിള്‍ മാത്യുവും അധ്യക്ഷന്മാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രൂക്ഷമായ വിഭാഗീയതയെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന എറണാകുളത്തും കോട്ടയത്തും ബിജെപിയുടെ പുതിയ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. എറണാകുളത്ത് എസ് ജയകൃഷ്ണനും കോട്ടയത്ത് അഡ്വ. നോബിള്‍ മാത്യുവും ജില്ലാ പ്രസിഡന്റുമാരാകും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്‍രായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നോബിള്‍ മാത്യു. കേരള ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ കുടുംബാംഗമാണ്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗം തുടങ്ങിയ വിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചെറുപ്പംമുതല്‍ ആര്‍എസ്എസ് ശാഖയിലൂടെ വളര്‍ന്ന പ്രവര്‍ത്തകനാണ് എസ് ജയകൃഷ്ണന്‍. എട്ട് വര്‍ഷത്തോളം ആര്‍ എസ് എസ് ആലുവ ജില്ലാ കാര്യവാഹക് ആയിരുന്നു. ആര്‍ എസ് എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് സ്ഥാനവും വഹിച്ചിരുന്നു.

മുന്ന് വര്‍ഷം ബിജെപി പറവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. എബിവിപി ഭാരവാഹി, ബാലസംസ്‌കാര കേന്ദ്രം, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെമിക്കല്‍ എന്‍ജിനീയര്‍ കൂടിയായ എസ് ജയകൃഷ്ണന്‍, ഇപ്പോള്‍ പ്രണതി കലസാംസ്‌കാരിക വേദി പ്രസിഡന്റാണ്. മറ്റ് ജില്ലകളിലെ അധ്യക്ഷന്മാരെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു