കേരളം

കോഴി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് 59 രൂപ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തില്‍ കോഴിയിറച്ചി വില കുത്തനെ ഇടിയുന്നു. ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴിക്ക് മൊത്തവില 45 രൂപ വരെ ആയി. ഉല്‍പാദകര്‍ തന്നെ ചില്ലറ വില്‍പന നടത്തുന്ന കടകളില്‍ വില 59 രൂപയാണ്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് ബാധയും കോഴിയിറച്ചി വില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ട്.

തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ഉല്‍പാദനം വര്‍ധിച്ചതോടെ വന്‍ തോതില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കോഴിയിറച്ചി എത്തുന്നതും വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.  വിലയിടിച്ചില്‍ തുടര്‍ന്നാല്‍ ഉല്‍പാദന ചെലവ് പോലും ലഭിക്കാതെ കോഴി കര്‍ഷകര്‍ വന്‍ നഷ്ടത്തിലാകുന്ന സാഹചര്യമുണ്ടാകും.

ചൂട് കാലമായതിനാലും,  നൊയമ്പ് കാലമായതിനാലും മാംസാഹാരത്തിന്റെ ഉപഭോഗം കുറഞ്ഞതും വില കുറയുന്നതിനു കാരണമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും മറ്റും വന്‍തോതില്‍ ചിക്കന്‍ കെട്ടിക്കിടക്കുന്നതായാണു കോഴിയിറച്ചി സംസ്ഥാനത്തേയ്ക്ക് ഇറക്കുന്നവര്‍ പറയുന്നത്. 

ഇന്നലെ എറണാകുളം മാര്‍ക്കറ്റില്‍ 90 രൂപയായിരുന്നു ചിക്കന്‍ വില, ഇതാണ് ഇന്ന് രാവിലെ 70 രൂപയായി കുറഞ്ഞത്. രണ്ടാഴ്ച മുമ്പ് 120 രൂപയായിരുന്ന സ്ഥാനത്തു വില ഏതാനും ദിവസങ്ങളായി കുറഞ്ഞു വരികയായിരുന്നു. കൂത്താട്ടുകുളത്ത് ഫാമില്‍ മൊത്തവില കിലോഗ്രാമിന് 45 രൂപയായി. വാളിയപ്പാടത്ത് കര്‍ഷകരുടെ കടയില്‍ ചില്ലറ വില്‍പ്പന വില 59 രൂപയാണ്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പ്രിങ് ചിക്കനും കാടയ്ക്കും താറാവിനും വില കുറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു