കേരളം

കൊറോണ ജാഗ്രതക്കിടെ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം; രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനിടെ ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. എന്നാല്‍ രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

വെബ്‌സൈറ്റില്‍ ഇ-ഹെല്‍ത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബാഹ്യമായ എല്ലാ ഇടപെടലുകളും, ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും അപ്പോള്‍ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുന്നതിനുമുള്ള സുശക്തമായ സംവിധാനമാണ് നിലവിലുള്ളത്. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോള്‍ തന്നെ വെബ്‌സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.- മന്ത്രി വ്യക്തമാക്കി.

ഇ-ഹെല്‍ത്ത് പ്രോജക്ടിന്റെ മുഴുവന്‍ രേഖകളും ഫയല്‍ ഫ്‌ളോ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌റ്റേറ്റ് ഡേറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഏത് തരത്തിലുള്ള സൈബര്‍ അറ്റാക്കിനേയും പ്രതിരോധിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും അതിനാല്‍ തന്നെ ഒരു വിവരവും നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍