കേരളം

'അയ്യപ്പഭക്തരെ സഹായിക്കാന്‍ ഇനി ദാമോദരന്‍ ഇല്ല'; സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്ക്  സഹായവുമായി ഓടിയെത്തിയിരുന്ന അഖില ഭാരത അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വൊളന്റിയര്‍ ക്യാപ്റ്റന്‍ തഞ്ചാവൂര്‍ കെ ദാമോദരന്‍ സന്നിധാനത്ത് കുഴഞ്ഞുവീണു മരിച്ചു. 67 വയസ്സായിരുന്നു. മീനമാസ പൂജയ്ക്ക് വ്യാഴാഴ്ച  നട തുറക്കാനിരിക്കെ അയ്യപ്പ സേവാസംഘത്തിന്റെ മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം.

സന്നിധാനത്ത് ദാമോദരന്‍ ഒറ്റയ്ക്കായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സംഘം ഓഫിസില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ ദേവസ്വം ബോര്‍ഡിന്റെ എമര്‍ജന്‍സി വാഹനത്തില്‍ ആദ്യം പമ്പയിലും പിന്നെ നിലയ്ക്കല്‍ ആശുപത്രിയിലും എത്തിച്ചു. അപ്പോഴെക്കും മരിച്ചിരുന്നു. 

32 വര്‍ഷമായി സന്നിധാനത്ത് അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വൊളന്റിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു. 78 തമിഴ് സിനിമകളുടെ നിര്‍മാതാവും സഹ സംവിധായകനും ആണ്. സിനിമാരംഗം ഉപേക്ഷിച്ചാണ് ഭക്തജന സേവനത്തിനായി സന്നിധാനത്ത് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍