കേരളം

ഫോണ്‍ വിളിക്കുമ്പോള്‍ ചുമയ്ക്കു പിന്നാലെ കേള്‍ക്കുന്ന പെണ്‍ശബ്ദം; കൊറോണ മുന്നറിയിപ്പു നല്‍കുന്ന ആള്‍ ഇതാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ലോകം മുഴുവന്‍ കൊറോണ ഭീതിയിലായതോടെ പല രീതിയില്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നമ്മില്‍ എത്തുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഫോണ്‍ വിളിക്കുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന ശബ്ദമാണ്. ഒരു ചുമയ്ക്ക് പിന്നാലെ കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു പെണ്‍ശബ്ദം എത്തും. ബിഎസ്എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയുടെ മുന്നറിയിപ്പാണ് നമ്മുടെ ചെവിയില്‍ എത്തുന്നത്. 

പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയുമാണ് കോറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ. ഇതിന് മുന്‍പും ബിഎസ്എന്‍എല്ലിന് വേണ്ടി ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം. 

ഇംഗ്ലീഷില്‍ മുന്‍ കരുതല്‍ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തിലും മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയത്. എല്ലാവരിലേക്കും മുന്‍കരുതല്‍ മാര്‍ഗം പെട്ടന്ന് എത്താന്‍ വേണ്ടിയായിരുന്നു ടെലികോം മന്ത്രാലയം ഈ മാര്‍ഗം സ്വീകരിച്ചത്. ബിഎസ്എന്‍എല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയപ്പോള്‍ ചില സ്വകാര്യ കമ്പനികള്‍ സഹകരണത്തില്‍ മുന്നോട്ട് വന്നില്ല. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീ കോള്‍ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍