കേരളം

ഇനി പശുക്കളും ‘ആപ്പിൽ‘; വരുന്നു മിൽമയുടെ ‘കൗ ബസാർ’

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കറവപ്പശുക്കളെയും കിടാരികളെയും വാങ്ങാലും വിൽക്കലുമൊക്കെ ഇനി എളുപ്പമാകും. ഇനി അതിനായി ഓടി നടക്കേണ്ടെന്ന് ചുരുക്കം. ഇവയുടെ ഫോട്ടോ ഫോണിൽ കണ്ടു വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രംഗത്ത്. ‘മിൽമ കൗ ബസാർ’ എന്നു പേരിട്ടിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും.

പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങൾ ഫോണിൽ കണ്ടു മനസിലാക്കാം. ചിത്രങ്ങളും കാണാം. ഇഷ്ടപ്പെട്ടാൽ നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം. വിശദാംശങ്ങൾ കാണാമെങ്കിലും വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല. 

തൊട്ടടുത്ത പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുൻകരുതൽ. സ്വന്തമായി ഫോണില്ലാത്തവർക്ക് ക്ഷീര സംഘത്തിലെ ഫോൺ വഴിയും സേവനം ഉപയോഗപ്പെടുത്താം.

മികച്ച ഇനം പശുക്കളെ കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കുകയാണ് ലക്ഷ്യമെന്നു മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. തുടക്കത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു സേവനം ലഭ്യമാകുക. ക്രമേണ കേരളം മുഴുവൻ വ്യാപിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം