കേരളം

കോവിഡ് പകർച്ച വ്യാധി പട്ടികയിൽ; നിർ​ദേശങ്ങൾ ലംഘിച്ചാൽ ഒരു മാസം വരെ തടവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19നെ പകർച്ച വ്യാധി പട്ടികയിൽപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം. കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾക്കായാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവർക്കെതിരെ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം. 

രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോർട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കാനും സാധിക്കും. രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങൾ പൊളിക്കാം. 50 പേരിലേറെ കൂട്ടം കൂടി നിൽക്കരുത്. രോഗ ബാധിതർ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളിൽ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്.

കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ‘ഹോം ഐസൊലേഷൻ പ്രോട്ടോക്കോൾ/ ക്വാറന്റീൻ’ മാർഗ നിർദേശങ്ങൾ ആളുകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

പലവ്യഞ്ജനം, പച്ചക്കറി ഉൾപ്പെടെ പൊതു വിതരണത്തിനുള്ള ഭക്ഷ്യ ശേഖരത്തെക്കുറിച്ചു സർക്കാർ കണക്കെടുപ്പു തുടങ്ങി. മുൻകരുതലായി ജനം കൂടുതൽ വാങ്ങിക്കൂട്ടിയാലും ദൗർലഭ്യം വരാതിരിക്കാനാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?