കേരളം

കോവിഡ് ബാധിതനെത്തിയത് രണ്ടിന് ; മൂന്നാറില്‍ അവധിക്കാലം ആഘോഷിച്ചു; കൊച്ചിയിലും തങ്ങി; അതിരപ്പിള്ളിയിലും ചെറുതുരുത്തിയിലുമെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരനും ഭാര്യയും സംഘവും ഈ മാസം രണ്ടിനാണ് സംസ്ഥാനത്തെത്തിയത്. ഇയാള്‍ അടക്കം 19 അംഗ സംഘമാണ് കേരളത്തിലെത്തിയത്. ഇറ്റലി-ദോഹ-കൊളംബോ വഴിയാണ് സംഘം സംസ്ഥാനത്തെത്തിയത്. ഇവര്‍ അതിരപ്പിള്ളി, ചെറുതുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായാണ് സൂചന.

തുടര്‍ന്ന് സംഘം ആറാം തീയതി കൊച്ചിയിലെത്തി. രണ്ടുദിവസം കൊച്ചിയില്‍ സഞ്ചരിച്ചശേഷമാണ് വിദേശ വിനോദ സഞ്ചാരി സംഘം മൂന്നാറില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. ഇവിടെ മൂന്നാര്‍ ടീ കൗണ്ടി ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ എത്തിയപ്പോള്‍ തന്നെ ബ്രിട്ടീ,് പൗരന് നേരിയ പനി ഉണ്ടായിരുന്നു. ഇവിടെ സംഘം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇവരുടെ രക്തം പരിശോധിക്കുന്നത്. ആദ്യഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് റിസള്‍ട്ട് കിട്ടുന്നതുവരെ പുറത്തുപോകരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

പത്താം തീയതി മുതല്‍ വിദേസി സംഘം ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശം മറികടന്ന് സംഘം മൂന്നാര്‍ ഹോട്ടലില്‍ നിന്നും കഴിഞ്ഞ രാത്രി കടന്നുകളയുകയായിരുന്നുവെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. ടൂര്‍ ഏജന്‍സിയാണ് ഇവരെ ഹോട്ടലില്‍ നിന്നും കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പോയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സബ് കളക്ടര്‍ സൂചിപ്പിച്ചു.

വിദേശസംഘം കയറിയ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ 160 പേര്‍ വിദേശികളാണ്. ഇന്ത്യക്കാരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനാണ് അധികൃതര്‍ ആലോചിക്കുന്നത്. എന്നാല്‍ വിദേശികളായ യാത്രക്കാരെ എങ്ങനെ കൈകാര്യം ചെയ്യും എന്നതില്‍ നെടുമ്പാശ്ശേരിയില്‍ എണാകുളം കളക്ടര്‍ അടക്കമുള്ളവര്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ തീരുമാനമെടുത്തേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം