കേരളം

സ്‌കുളുകളിലെ ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാര്‍ഥികള്‍ക്ക് നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി നീക്കിയിരിപ്പുള്ള അരി അതത് സ്‌കൂളുകളിലെ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അങ്കണവാടികള്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം വീടുകളിലെത്തി നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. 

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളാണ് ഒഴിവാക്കിയിട്ടുള്ളത്. എസ്എസ്എല്‍സിയും 8,9 ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചതനുസരിച്ച് നടന്നുവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി