കേരളം

കേരളത്തെ പ്രകീര്‍ത്തിച്ച് സുപ്രീംകോടതി ;കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരള മാതൃകയെ പ്രശംസിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തെ പ്രശംസിച്ചത്. കോവിഡിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെയാണ് സുപ്രീംകോടതി പ്രശംസിച്ചത്. 

മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കേരള മാതൃകയെ പ്രകീര്‍ത്തിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. നസ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. 

കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങിയതില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കോവിഡ് വൈറസ് ബാധയെതുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചതോടെയാണ് കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും