കേരളം

കൊറോണ ചികിത്സയ്ക്ക് ഗോമൂത്രം നല്‍കി; സന്നദ്ധ പ്രവര്‍ത്തകന്‍ അസുഖബാധിതനായി,ബിജെപി നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ഗോമൂത്ര പാര്‍ട്ടി നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഗോമൂത്രം കുടിച്ച് സന്നദ്ധ പ്രവര്‍ത്തകന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് സന്നദ്ധ പ്രവര്‍ത്തകന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന സന്നദ്ധ പ്രവര്‍ത്തകന് ബിജെപി നേതാവ് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് അസുഖം അനുഭവപ്പെട്ടു. 

എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ' ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയത്. അത് ആരോഗ്യത്തിന് ഹാനികരമാണെന്നോ നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു കാര്യവുമില്ലാതെ പൊലീസിന് അദ്ദേഹത്തെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും?'- ബിജെപി ജനറല്‍ സെക്രട്ടറി സത്യേന്ദ്ര ബസു ചോദിച്ചു. ഗോമൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി