കേരളം

ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി; എംജിയിൽ ഇന്ന് പരീക്ഷ നടക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് 19ന്റെ പശ്ചാതലത്തിൽ കേരള ആരോ​ഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി. സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അതേസമയം എംജി സർവകലാശാലയിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. തുടർന്നുള്ള പരീക്ഷകളുടെ കാര്യം ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 

കോവിഡ് 19ന്റെ പശ്ചാതലത്തിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എസ്എസ്എല്‍സി, സര്‍വകലാശാലാ, എന്‍ജിനീയറിങ് പരീക്ഷകള്‍ക്കടക്കം നിർദേശം ബാധകമാണ്. പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.  

അതേസമയം കേരളത്തിൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് എസ്എസ്എല്‍സി, ഐസിഎസ്ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്നാണ് അറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ