കേരളം

ഇനി ആകാശത്ത് വിസ്മയക്കാഴ്ചകള്‍; 'ഗ്രഹക്കൂട്ടായ്മകള്‍' ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വാനനിരീക്ഷകര്‍ക്ക് ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി ഗ്രഹങ്ങള്‍. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഗ്രഹങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുക. അടുത്ത ദിവസങ്ങള്‍ മുതല്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്‌നനേത്രംകൊണ്ട് കാണാനാണ് അവസരമൊരുങ്ങുന്നത്. 19 മുതല്‍ മേയ് അവസാനംവരെ ആകാശത്ത് ഇവ തെളിഞ്ഞുനില്‍ക്കും. 

സന്ധ്യാസമയത്ത് ആകാശത്തിന്റെ പടിഞ്ഞാറുവശത്ത് പരമാവധി 48 ഡിഗ്രി ഉയരത്തിലാണ് ശുക്രനെ കാണുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുക്രന്റെ ഉയരം കുറഞ്ഞുവരും. മേയ് അവസാനത്തോടെ ദൃഷ്ടിപഥത്തില്‍നിന്ന് മറയും. പിന്നീട് കിഴക്കന്‍ ചക്രവാളത്തിലായിരിക്കും ശുക്രന്‍ കാണപ്പെടുക. മാര്‍ച്ച് 28നും ഏപ്രില്‍ 26നും ഇടയില്‍ ചന്ദ്രനെയും ശുക്രനെയും ഒന്നിച്ചും കാണാനാകും.

ബുധന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ കിഴക്ക്, തെക്ക് ഭാഗത്തായി പുലര്‍ച്ചെ നാലുമുതല്‍ സൂര്യോദയംവരെ നഗ്‌നനേത്രംകൊണ്ട് നിരീക്ഷിക്കാന്‍ സാധിക്കും. 19 മുതല്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ വളരെ അടുത്തടുത്തായി നില്‍ക്കുന്നത് കാണാം. ചൊവ്വ ഏറ്റവും മുകളിലും വ്യാഴം മധ്യത്തിലും ശനി ഏറ്റവും താഴെയുമാകും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ സ്ഥാനവ്യത്യാസത്തോടെ മേയ് വരെ ഈ ഗ്രഹങ്ങള്‍ രാവിലെ ആകാശത്തിന്റെ കിഴക്കുഭാഗത്തു കാണാം. ഏറ്റവും ചെറിയഗ്രഹമായ ബുധന്‍ ഈ ഗ്രഹത്രയങ്ങള്‍ക്ക് താഴെയായി 21നും 22നും ചന്ദ്രനോടൊപ്പം കാണാനാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ആകാശത്തെ അദ്ഭുതക്കാഴ്ചകള്‍ കാണാന്‍ പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രത്തില്‍ അവസരമൊരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു