കേരളം

കേരളത്തില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ അസം സ്വദേശിയെ കണ്ടെത്തി; പിടികൂടിയത് അസമിലേക്കുള്ള ട്രെയിനില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി/തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ അസം സ്വദേശിയെ കണ്ടെത്തി. അസമിലേക്കുള്ള യാത്രാമധ്യേ ന്യൂ ബംഗായിഗാവ് റയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ്  റെയില്‍വെ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചലിനൊടുവില്‍ ഇയാളെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ആരോടും പറയാതെ ഇയാള്‍ ക്വറന്റൈനില്‍ നിന്ന് ചാടിപ്പോയത്. 

പശ്ചിമബംഗാളില്‍ നിന്ന് അസമിലേക്ക് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലാണ് ഇയാള്‍ യാത്ര ചെയ്തത്. അസമിലെ മൊരിഗാവ് ജില്ലയില്‍ നിന്നുള്ളയാളാണ്. 

കോഴിക്കോട് റസ്‌റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്ന അസം സ്വദേശി. ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ കോവിഡ് സ്ഥിരീകരിച്ച വ്യക്തി ഈ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ഇതേത്തുടര്‍ന്ന റസ്‌റ്റോറന്റ് ജീവനക്കാരെയെല്ലാം ഹോം ക്വാറന്റൈനിലാക്കി. പക്ഷേ ഇയാളും മറ്റ് രണ്ട് തൊഴിലാളികളും ചാടിപ്പോവുകയായിരുന്നു. 

ഇയാള്‍ യാത്ര ചെയ്ത ട്രെയിന്‍ കോച്ച് സാനിട്ടൈസ് ചെയ്തു. പക്ഷേ മറ്റ് യാത്രക്കാരെ നിരീക്ഷണത്തിലാക്കിയിട്ടില്ല. ഇയാളുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

ഇയാളെ കണ്ടെത്താനായി അസം പൊലീസിനോട് കേരളം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ട്രെയിസ് ചെയ്താണ് ഇയാളുടെ യാത്രാവഴി കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു