കേരളം

ബാറുകള്‍ക്ക് സമീപം സാനിറ്റൈസറും വെള്ളവും സ്ഥാപിക്കണം; നിര്‍ദേശവുമായി എക്‌സൈസ് വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി എക്‌സൈസ് വകുപ്പ്. ബാറുകള്‍, ബിയര്‍വൈന്‍ പാര്‍ലറുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എ്ന്നിവയ്ക്ക്ാണ് എക്‌സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍. 

പ്രവേശനകവാടത്തിനു സമീപം കിയോസ്‌കുകള്‍ സ്ഥാപിക്കണം എന്നതുള്‍പ്പെടയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ വരുന്നവര്‍ക്കും ജീവനക്കാര്‍ക്കുമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ജീവനക്കാര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം, ഗ്ലാസ്, ടേബിള്‍, പ്ലേറ്റ്, പെഗ് മെഷറുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കാനുള്ള നടപടികള്‍ വേണം, ഓരോ മണിക്കൂര്‍ ഇടവേളയിലും ഇത് ഉറപ്പാക്കണം. പ്രധാനകവാടത്തിനു മുന്നില്‍ സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ സ്ഥാപിക്കണം

നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം അതത് മദ്യശാലകള്‍ക്കാണ്. മേല്‍നോട്ടം ഉറപ്പാക്കേണ്ടതിന്റെ ഉത്തരാദിത്തം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി