കേരളം

മദ്യലഹരിയില്‍ ബൈക്കുമായി അമിതവേഗതയില്‍ 'പറന്ന്' യുവാക്കള്‍ ; പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്, കേസ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മദ്യലഹരിയില്‍ അമിതവേഗതയില്‍ ബൈക്കിലെത്തിയ യുവാക്കള്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചു. കൊല്ലം ചിന്നക്കടയില്‍ ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്ന ശ്രീജിത്ത്, പ്രശാന്ത് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.  

അപകടമുണ്ടാക്കിയ ബൈക്ക് യാത്രികര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രശാന്ത് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബൈക്ക് ഓടിച്ച വിന്‍സന്റ് പൊലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലുണ്ടായിരുന്ന സനലിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത