കേരളം

വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത ; ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. താപനില സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രിവരെ കൂടുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. 

വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 2 മുതല്‍ 3 വരെ ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്. .സാധാരണ താപനിലയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍