കേരളം

ഞായറാഴ്ച കെഎസ്ആര്‍ടിസിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല; ജനത കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജനത കര്‍ഫ്യൂ ദിവസം  വീട്ടിലിരിക്കുന്നവര്‍ വീടിന്റെ പരിസരങ്ങള്‍ വൃത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാസര്‍കോട് ആറുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. ഒരാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിതന്‍ വലിയ തോതില്‍ സമൂഹത്തില്‍ യായ്ത ചെയ്തിട്ടുണ്ട്. വിവാഹങ്ങള്‍, ഫുട്‌ബോള്‍ മത്സരം, സ്വകാര്യ ചടങ്ങുകള്‍ എന്നിവയില്‍ ഇയാള്‍ പങ്കെടുത്തു. രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ ഒരാളെ ഷേക് ഹാന്റ് ചെയ്തു, മറ്റൊരു എംഎല്‍എയെ കെട്ടിപ്പിടിച്ചു. ഇതേത്തുടര്‍ന്ന് ഇവരിപ്പോള്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന