കേരളം

വിദേശത്ത് നിന്ന് വന്നവര്‍ ബാങ്കില്‍ വരേണ്ട, ബാങ്ക് വീട്ടില്‍ വരും!

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകള്‍ വിദേശത്തു നിന്നു വന്ന ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനം ഏര്‍പ്പെടുത്തുന്നു. വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദ്ദേശിച്ചിട്ടുളള സാഹചര്യത്തില്‍ അവര്‍ക്ക് ബാങ്കിന്റെ സേവനം അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാന്‍ സന്നദ്ധമാണെന്ന് ജില്ലയിലെ ബാങ്ക് അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് വന്നിട്ടുളള പൗരന്മാരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരുടെ ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യമെങ്കില്‍ സേവനം വീട്ടുപടിക്കല്‍ എത്തിക്കാനും ബാങ്കുകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. 

രോഗവ്യാപനം തടയുന്നതിനായി സാമൂഹിക നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ബാങ്കുകള്‍ മുന്നോട്ട് വെച്ച സേവനം വളരെ പ്രശംസനീയമാണെന്നും ഈ അവസരം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ