കേരളം

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവം: മലയിന്‍കീഴ് ക്ഷേത്രം ഭാരവാഹികളായ പന്ത്രണ്ടുപേര്‍ അറസ്റ്റില്‍; എട്ട് ആരാധനാലയങ്ങള്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹികളായ പതിനഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് ആരാധനാലയങ്ങള്‍ക്ക് എതിരെ കേസെടുത്തു. 

കൊറോണ ജാഗ്രതാ നിര്‍ദ്ദേശം മറികടന്ന് ഉത്സവം നടത്തിയ കണ്ണൂര്‍ തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയും കേസെടുത്തു. എണ്‍പത് പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയിരുന്നു. ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് 1500ഓളം പേരാണ് എത്തിയത്. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

നാളെ മുതല്‍ 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവു തീണ്ടല്‍ ഉള്‍പ്പെടെയുളള പ്രധാന ചടങ്ങുകള്‍. ഇതില്‍ നിയന്ത്രണം ലംഘിച്ച് ഭക്തര്‍ ഒത്തുകൂടാനുളള സാധ്യത മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു