കേരളം

കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ; മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടാനും അനാവശ്യ യാത്രകളും പാടില്ല. മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി. പലചരക്ക് കടകളും മെഡിക്കല്‍ സ്റ്റോറുകളും രാവിലെ പതിനൊന്നുമുതല്‍ രാത്രി ഏഴുവരെ തുറക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചു. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു