കേരളം

'കോവിഡിന് ഷെയ്ഖ് നിര്‍ദേശിച്ച മരുന്ന്'; കാസര്‍കോട് ദ്രാവകം വില്‍പന നടത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: കോവിഡ് 19 രോഗത്തിനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കാസര്‍കോട് വിദ്യാനഗര്‍ ചാലാ റോഡില്‍ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനെതിരായ മരുന്ന് എന്ന പേരില്‍ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെയ്ഖ് നിര്‍ദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വില്‍പന നടത്തിയത്. ഈ മരുന്ന് കുടിച്ചാല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാള്‍ വ്യാജ പ്രചാരണം നടത്തി. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍