കേരളം

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരുന്നവര്‍ വീട് പൂട്ടി സ്ഥലം വിട്ടു; കണ്ടെത്താന്‍ ശ്രമം, പതിനഞ്ചുപേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി പോയി. അമേരിക്കയില്‍ നിന്നെത്തിയ കുടുബമാണ് അധികൃതരെ അറിയിക്കാതെ സ്ഥലം വിട്ടത്. മെഴുവേലില്‍ നിന്നുള്ള ഈ രണ്ടുപേരെ കണ്ടെത്താനായി തീവ്രശ്രമം തുടരുകയാണ്. 

അതേസമയം, സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പതിനഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ പതിമൂന്നുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും എതിരെയാണ് കേസെടുത്തത്. 

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പൊലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി