കേരളം

കൊറോണ; കണ്ണൂരില്‍ ഹെലികോപ്റ്ററില്‍ മരുന്ന് തളിക്കുമെന്ന് വ്യാജ സന്ദേശം; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ആള്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ എടക്കാട് കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് മരുന്ന് തളിക്കുമെന്നാണ് ഇയാള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്. 

കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ