കേരളം

കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ യാത്രാനിയന്ത്രണം; അതിര്‍ത്തിയില്‍ കാല്‍നട യാത്രക്കാരെയും തടയുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊവിഡ് 19ന്റെ പശ്ചാതലത്തില്‍ കൊല്ലം അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം. രാവിലെ ഒന്‍പതുമണിയോടെയാണ് നിയന്ത്രണം ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയാണ്.

കൊല്ലത്തെ തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിന്ന് തമിഴ്‌നാട് ബസുകളും സര്‍വീസ് നടത്തുന്നില്ല.  തമിഴ്‌നാട് പൊലീസാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാല്‍നട യാത്രക്കാരെ പോലും അതിര്‍ത്തി കടത്തിവിടുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികള്‍ കേരളത്തിലേക്ക് കടത്തിവിടുന്നുണ്ട്. കൊല്ലം-തിരുവനന്തപുരം ദേശീയപാതയിലും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ ജില്ലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമാവുകയാണ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസര്‍കോട് ലോക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു