കേരളം

കോവിഡ് ബോണസായി അരിയും പഞ്ചസാരയുമടക്കം വിതരണം ചെയ്യും; പ്രചാരണം വ്യാജമെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സൗചന്യമായി വിതരണം ചെയ്യന്ന വസ്തുക്കൾ എന്ന രീതിയിൽ ഫെയ്സ്ബുക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജം. ഏപ്രിൽ രണ്ടാം തിയതി എല്ലാ റേഷൻ കാർഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്നറിയിച്ചുകൊണ്ടാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വിതരണ വകുപ്പും അറിയിച്ചു. 

ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കൊവിഡ്-19 ന്‍റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല.
വ്യാജ പ്രചാരണം നടത്താതിരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി