കേരളം

കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു; എത്തിയത് ദുബായിൽ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിദേശത്തു നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

46കാരനായ കാസര്‍കോട് സ്വദേശി മൈസൂരിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

അതേസമയം, കാസര്‍കോടുവച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി കര്‍ണാടയിലുടനീളം സഞ്ചരിച്ചതായി സൂചിപ്പിക്കുന്ന ഒരു റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 33 പേര്‍ക്കാണ് കര്‍ണാടയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'