കേരളം

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേർ അമേരിക്കയിലേക്ക് കടന്നു; പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ തിരികെ അമേരിക്കയിലേക്ക് കടന്നു. പത്തനംതിട്ട മഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. 

വീടുപൂട്ടി ഇവര്‍ മുങ്ങിയതായി കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവര്‍ യുഎസ് അംഗത്വം ഉള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്എച്ച്ഒ ടികെ വിനോദ് കുമാര്‍ പറഞ്ഞു. ഇവരുടെ വിസ കാലാവധി തീരാറായിരുന്നുവെന്നും ഇവര്‍ കോവിഡ് ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നുവെന്നും അറിഞ്ഞതായി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ബാങ്കുകളിൽ ഒരു സമയം അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. അവശ്യ സേവനങ്ങൾക്കല്ലാതെ ആരും ബാങ്കുകളിലേക്ക് എത്താൻ പാടില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരും ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണമുള്ളവരും ബാങ്കില്‍ എത്തരുതെന്നും നിർദേശമുണ്ട്. റാന്നി താലൂക്ക് ആശുപത്രിയിൽ സന്ദർശന വിലക്കും ഏർപ്പെടുത്തി. 

ഐസൊലേഷൻ വ്യവസ്ഥ ലംഘിച്ച 13 പേർക്കെതിരെ കേസെടുക്കാൻ ജില്ലാ ഭരണകൂടം പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ജില്ലയിൽ ഇന്നലെ രണ്ടുപേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നിയിലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേർ ഉൾപ്പെടെ 4387 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി