കേരളം

വീടുകളിലെയും ക്ലിനിക്കിലെയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണം; അടിയന്തര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഐഎംഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സേവനങ്ങളൊഴികെ എല്ലാം അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമേ നടത്താവൂ. ഒ പി സേവനം നിര്‍ത്തിവെയ്ക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു.

18 വയസിന് താഴെയുളളവരും പ്രായമായവരും ആശുപത്രി സന്ദര്‍ശനം നടത്തരുത്. ഡോക്ടര്‍മാര്‍ കണ്‍സള്‍ട്ടേഷന്‍ നിര്‍ത്തിവെയ്ക്കണമെന്നും ഐഎംഎ കേരള ഘടകം ആവശ്യപ്പെട്ടു. വീടുകളിലെയും ക്ലിനിക്കിലെയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണം. കാഷ്യാലിറ്റി മാത്രം പ്രവര്‍ത്തിപ്പിച്ച് കോവിഡ് വ്യാപനം തടയാന്‍ ആശുപത്രികള്‍ നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനം അടച്ചിടണമെന്ന് ഐഎംഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ